പേരാമ്പ്ര: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നൊച്ചാട് മാവട്ടയിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ യു.ഡി.എഫ്. പ്രവർത്തകരെ ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്തു. പേരാമ്പ്ര പൊലീസാണ് കസ്റ്റഡിയിൽ എടുത്തത്. ലിജാസ് മാവട്ടയില്‍, ജാസര്‍ തയ്യുള്ളതില്‍, സമീര്‍ മാപ്പറ്റ, വികാസ് എന്നിവരെയാണ് ശനിയാഴ്ച രാവിലെ പൊലീസ് ആശുപത്രിയിലെത്തി കസ്റ്റഡിയിൽ എടുത്തത്.
വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് എൽ.ഡി.എഫ്., യു.ഡി.എഫ്. പ്രവർത്തകർ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ 4 യു.ഡി.എഫ്. പ്രവർത്തകർക്കും 2 എൽ.ഡി.എഫ്. പ്രവർത്തകർക്കും പരിക്കേറ്റിരുന്നു.