പേരാമ്പ്ര: ജില്ലാ സ്കൂൾ കലോത്സവത്തിനായി വിദ്യാർഥികളിൽനിന്ന് പണം പിരിക്കാനോ ഭക്ഷണസാധനങ്ങൾ നിർബന്ധപൂർവം സംഘടിപ്പിക്കാനോ പൊതുവിദ്യാഭ്യാസ വകുപ്പ് ഒരു വിദ്യാലയത്തിനും നിർദേശം നൽകിയിട്ടില്ലെന്ന് സംഘാടക സമിതി ജനറൽ കൺവീനർ കൂടിയായ വിദ്യാഭ്യാസ ഉപഡയറക്ടർ സി. മനോജ് കുമാർ വ്യക്തമാക്കി.
കലാമേളയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കും ഒപ്പമുള്ള അധ്യാപകർക്കുമുള്ള ഭക്ഷണത്തിനും പന്തലിനുമൊക്കെയുള്ള ക്വട്ടേഷൻ പൂർത്തിയാക്കിയതാണ്. ഫണ്ടും ലഭിച്ചതാണ്. നല്ല രീതിയിൽ ഇക്കാര്യങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.