പേരാമ്പ്ര: സെയില്‍സ് ഗേളായി ജോലി ചെയ്യുന്ന യുവതിയെ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ കടയുടമ അറസ്റ്റിൽ. കോഴിക്കോട് പേരാമ്പ്രയിയിലെ ചേനായി റോയൽ മാർബിൾസ് ഉടമ ജാഫറാണ് അറസ്റ്റിലായത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഉടലെടുത്ത തർക്കത്തിന്റെ തുടർച്ചയായാണ് മർദ്ദിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ യുവതിയുടെ മൊഴി രേഖപ്പെടുത്തിയതിനു പിന്നാലെയാണ് ജാഫറിനെ അറസ്റ്റ് ചെയ്തത്. 34കാരിയുടെ പരാതിയില്‍ പേരാമ്പ്ര പോലീസാണ് അന്വേഷണം നടത്തുന്നത്. ഒരു മണിക്കൂറിലധികം നീണ്ടുനിന്ന മൊഴിയെടുപ്പിനു ശേഷമാണ് കേസ് റജിസ്റ്റർചെയ്ത് കടയുടമയെ അറസ്റ്റ് ചെയ്തത്. സാമ്പത്തിക തർക്കത്തെ തുടർന്ന് കടയുടമയും ബന്ധുക്കളും ചേര്‍ന്ന് ഒരു ദിവസം മുഴുവന്‍ മുറിക്കുള്ളില്‍ പൂട്ടിയിട്ട് മര്‍ദിച്ചുവെന്നാണ് പരാതി. റോയൽ മാർബിൾസ് എന്ന കടയിലെ ജീവനക്കാരിയാണ് മർദ്ദനമേറ്റ യുവതി. പരിക്കുകളുമായി ആശുപത്രിയിൽ ചികിത്സ തേടിയതിനു പിന്നാലെയാണ് ഇവർ പരാതിയുമായി പോലീസിനെ സമീപിച്ചത്.