പേരാമ്പ്ര: കോർപ്പറേറ്റ് മൂലധനത്തിൻ്റെ ഭൗതിക പിന്തുണയോടെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കി ഇന്ത്യയെ ഒരു സമ്പൂർണ്ണ ഹിന്ദു രാഷ്ട്രമാക്കാനുള്ള ഭ്രാന്തമായ ശ്രമങ്ങൾ നടത്തുന്ന ആർ എസ് എസ് ഭീകരതയെ ഫാസിസം എന്ന് പറയാൻ പോലും സി.പി എം പോലുള്ള പാർട്ടികൾ ഭയപ്പെടുകയാണെന്ന് സി.പി ഐ എം.എൽ റെഡ്സ്റ്റാർ കേന്ദ്രക്കമ്മറ്റി അംഗം പി എൻ പ്രോവിൻ്റ് പറഞ്ഞു.
അടിയന്തിരാവസ്ഥാ രക്തസാക്ഷി പി രാജൻ്റെ അനുസ്മരണ സമ്മേളനം പേരാമ്പ്രയിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ നടക്കുന്ന ആശാ വർക്കർമാരുടെ നീതിക്ക് വേണ്ടിയുള്ള പ്രക്ഷോഭത്തെ പോലും പരിഹസിക്കുന്ന സി പി എം നേതൃത്വം അങ്ങേയറ്റം തൊഴിലാളി വിരുദ്ധമാണെന്നു സ്വയം തെളായിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എ എം അഖിൽ കുമർ അധ്യക്ഷത വഹിച്ചു. എം.പി കുഞ്ഞികണാരൻ, കൾച്ചറൽ ഫോറം സംസ്ഥാന കൺവീനർ വേണുഗോപാലൻ കുനിയിൽ, കെ.ബാബുരാജ്, വി.എ ബാലകൃഷ്ണൻ , കെ.പി സുനിൽ കുമാർ എന്നിവർ സംസാരിച്ചു.