വടകര: ബസ് സ്റ്റോപ്പിൽ പെൺകുട്ടിക്ക് നേരെ ലൈഗീക അതിക്രമം നടത്തിയ പ്രതിക്ക് നാല് വർഷം തടവും 20000 രൂപ പിഴയും. കൂത്താളി സ്വദേശി പാറേമ്മൽ മീത്തൽ മുഹമ്മദ് അസ്ലം (27) നെയാണ് ശിക്ഷിച്ചത്. പേരാമ്പ്ര ചാനിയം കടവ് റോഡിലെ ബസ് സ്റ്റോപ്പിൽ ബസ് കാത്ത് നിൽക്കുകയായിരുന്ന പെൺകുട്ടിയെ കാറിൽ വരികയായിരുന്ന പ്രതി കയറി പിടിച്ച് മാനി ഹാനി വരുത്തി ഭീഷണിപെടുത്തിയ സംഭവത്തിലാണ് കോടതി വിധി. പേരാമ്പ്ര പോലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും ഒമ്പത് സാക്ഷികളും 15 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.