പേരാമ്പ്ര: കലോത്സവങ്ങൾ നാടിന്റെ ഉത്സവമാണ് എന്നും, കലോത്സവ വേദികൾ ജാതി - മത - രാഷ്ട്രീയത്തിന് അതീതമായി സ്നേഹത്തിന്റെയും സൗഹാർദ്ധത്തിന്റെയും വേദികളാണെന്നും പ്രശസ്ത സിനിമ പിന്നണി ഗായകൻ അജയ് ഗോപാൽ. ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് ബാലകലോത്സവവും അറബിക് സാഹിത്യോത്സവവും ആവള യു പി സ്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. ടി ഷിജിത്ത് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ സി. എം ബാബു, ബ്ലോക്ക് മെമ്പർ കെ അജിത, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആദില നിബ്രാസ്, ശ്രീഷ ഗണേഷ്, പി. മോനിഷ, എൻ. ആർ രാഘവൻ, എം. എം രഘുനാഥ്, കെ. എം ബിജിഷ, വി. പി പ്രബിത, ഷൈജ ഇ. ടി, ബാലകൃഷ്ണൻ എ. കെ, എ. കെ ഉമ്മർ, ബിജു കെ. പി, ഷോഭിഷ് ആർ. പി, ഇ. കെ സുബൈദ, പി മുംതാസ്, പി.ടി. എ പ്രസിഡന്റ് ഷാനവാസ് കൈവേലി, ബാബു അരീക്കൽ, വിജയൻ ആവള, നഫീസ കോയിലോത്ത്, ഒ മമ്മു, കോയിലോത്ത് ഗംഗാധരൻ, ടി. കെ രജീഷ്, കെ അപ്പുക്കുട്ടി, വിജേഷ് നിരാമയം, കെ.സുലൈഖ എന്നിവർ സംസാരിച്ചു. ലോഗോ രൂപകൽപ്പന ചെയ്ത ശരത് എടവരാടിന് സ്നേഹോപഹാരം നൽകി ആദരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ ജി സ്മിത സ്വാഗതവും പി ഇ സി കൺവീനർ ബിജുന നന്ദിയും പറഞ്ഞു.