പേരാമ്പ്ര: ഒക്ടോബർ 25, 26 തിയ്യതികളിൽ ആവള യു. പി സ്കൂളിൽ വെച്ച് നടക്കുന്ന ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് ബാല കലോത്സവം, അറബിക് സാഹിത്യോൽസവം എന്നിവയുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും ആവള യു. പി സ്കൂളിൽ ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ടി ഷിജിത്ത് നിർവഹിച്ചു. സ്വാഗതസംഘം ചെയർമാൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആദില നിമ്പ്രാസ് അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മോനിഷ, ഏ. കെ ഉമ്മർ, ഷോഭിഷ് ആർ. പി, കെ. എം ബിജിഷ, പ്രവിത വി. പി, എം. എം രഘുനാഥ്, പി. ടി. എ പ്രസിഡന്റ് ഷാനവാസ് കൈവേലി, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ വിജയൻ ആവള, സാമ്പത്തിക കമ്മിറ്റി ചെയർമാൻ ഒ. മമ്മു, സ്വീകരണ കമ്മിറ്റി ചെയർമാൻ വി. പി. വേണു, സ്കൂൾ മാനേജ്മെന്റ് പ്രതിനിധി രാജൻ അരീക്കൽ, സലീന കരിങ്ങാട്ടുമ്മൽ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ ഹെഡ് മിസ്സ്ട്രസ്സ് സ്മിത. ജി സ്വാഗതവും രജീഷ് വി. കെ നന്ദിയും പറഞ്ഞു