പേരാമ്പ്ര: പേരാമ്പ്രയുടെ സ്വപ്നപദ്ധതിയായ ബൈപാസ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. ഒന്നര പതിറ്റാണ്ടായി തുടരുന്ന നാടിന്റെ കാത്തിരിപ്പാണ് സഫലമായത്. ചടങ്ങിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. വിശിഷ്ടാതിഥികളായ ടി പി രാമകൃഷ്ണൻ എംഎൽഎ, കെ മുരളീധരൻ എംപി, എന്നിവർക്ക് പുറമെ എംഎൽഎമാരായ കെ പി കുഞ്ഞമ്മത് കുട്ടി, കെ എം സച്ചിൻദേവ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, മുൻ എംഎൽഎമാരായ എ കെ പത്മനാഭൻ, എൻ കെ രാധ, കെ കുഞ്ഞമ്മത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു, പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രമോദ്, യുവജന കമീഷൻ അംഗം എസ് കെ സജീഷ്, രാഷ്‌ട്രീയ പാർടി പ്രതിനിധികളായ എം കുഞ്ഞമ്മത്, കെ ബാലനാരായണൻ, യൂസഫ് കോറോത്ത്, എൻ കെ വത്സൻ, പി കെ എം ബാലകൃഷ്ണൻ, സി എച്ച് ഹനീഫ, ബേബി കാപ്പുകാട്ടിൽ, വി സി ചാണ്ടി, വ്യാപാരി സംഘടനാ പ്രതിനിധികളായ സന്തോഷ് സബാസ്റ്റ്യൻ, സുരേഷ്ബാബു എന്നിവർ സംസാരിച്ചു. ബൈപാസ് നിർമാണം സമയബന്ധിതമായി പൂർത്തീകരിച്ച ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കുള്ള ഉപഹാരം വൈസ് പ്രസിഡന്റ് അനന്തന് ടി പി രാമകൃഷ്ണൻ എംഎൽഎ സമ്മാനിച്ചു. പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള ആർബിഡിസി കെ മാനേജിങ് ഡയറക്ടർ എസ് സുഹാസ് സ്വാഗതവും ഡെപ്യൂട്ടി ജനറൽ മാനേജർ എ എ അബ്ദുൾ സലാം നന്ദിയും പറഞ്ഞു.