പേരാമ്പ്ര: മേപ്പയ്യൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ജവഹർ ലാൽ നെഹ്റു അനുസ്മരണം നടത്തി. മേപ്പയ്യൂർ ഇന്ദിരാഭവനിൽ നടന്ന ചടങ്ങ് ഡി സി സി ജനറൽ സെക്രട്ടറി ഇ അശോകൻ ഉദ്ഘാടനം ചെയ്തു. നെഹ്റുവിൻ്റെ ദീർഘവീക്ഷണത്തോടെയുള്ള നയങ്ങളാണ് രാജ്യത്ത് ഇന്ന് കാണുന്ന പുരോഗതിക്ക് കാരണമെന്ന് ഇദ്ദേഹം അനുസ്മരിച്ചു.
ബ്ലോക്ക് പ്രസിഡണ്ട് കെ പി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ എസ് യു ജില്ലാ സെക്രട്ടറി ഫായിസ് നടുവണ്ണൂർ മുഖ്യപ്രഭാഷണം നടത്തി. കെ പി വേണുഗോപാലൻ , രാമദാസ് സി , കെ വി ശശികുമാർ , മുരളി കൈപ്പുറത്ത്, ആർ പി ഷോഭിഷ്, പി കെ അനീഷ് , കെ എം ശ്യാമള , ഷബീർ ജന്നത്ത്, ജിഷ മാടായി, കിഷോർ കാന്ത് , വിജയൻ ആവള , സി എം ബാബു , കെ പി അബ്ദുറഹിമാൻ , മുണ്ടിയത്ത് കുഞ്ഞമ്മദ് , അനുരാഗ് കെ കെ , ആദിൽ മുണ്ടിയത്ത് , എം എം അർഷിന എന്നിവർ സംസാരിച്ചു.