പേരാമ്പ്ര : കഞ്ചാവുമായി ബിഹാർ സ്വദേശി എക്സൈസ് പിടിയിൽ. ദീപ്ചൻ (28) എന്നയാളാണ് പിടിയിലായത്. ഇയാളിൽനിന്ന് 40 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പേരാമ്പ്ര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എൻ.പി. സുദീപ് കുമാറിന്റെ നേതൃത്വത്തിലാണ് പേരാമ്പ്രയിൽനിന്ന് യുവാവിനെ കസ്റ്റഡിയിലെടുത്തത്. പ്രിവന്റീവ് ഓഫീസർമാരായ സി.പി. ഷാജി, പി.പി. ജയരാജ്, സി.ഇ.ഒ. എം.പി. ഷബീർ, എസ്.ജെ. അനൂപ് കുമാർ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.