പേരാമ്പ്ര : മുളിയങ്ങൽ വാല്യക്കോട് കനാൽ റോഡിൽ നിയന്ത്രണം തെറ്റിയ ഓട്ടോ കനാലിലേക്ക് വീണു.
ചേനോളി ചാലിൽ കനാൽപാലത്തിനു സമീപത്ത് ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് അപകടം. കനാലിലേക്ക് മറിയുന്നതിനുമുമ്പ് ഓട്ടോ ഓടിച്ചിരുന്ന അമ്പാളിത്താഴയിലെ അതുലും സുഹൃത്തും ചാടിരക്ഷപ്പെട്ടു. മഴക്കാലമായതിനാൽ കനാലിലെ വെള്ളത്തിലേക്കാണ് ഓട്ടോ പതിച്ചത്.