പേരാമ്പ്ര : എ.ടി.എമ്മിൽ മറുന്നുവെച്ച എ.ടി.എം. കാർഡെടുത്ത് പണം കവർന്നതായി പരാതി. മുളിയങ്ങൾ സ്വദേശിയുടെ 35,000 രൂപയാണ് നഷ്ടമായത്. പേരാമ്പ്ര എസ്.ബി.ഐ.ക്ക് സമീപമുള്ള എ.ടി.എമ്മിൽ വ്യാഴാഴ്ച രാവിലെ പത്തോടെയാണ് സംഭവം. പണം നിക്ഷേപിക്കാൻ എത്തിയ മുളിയങ്ങൾ സ്വദേശി കാർഡ് എടുക്കാതെ പോവുകയായിരുന്നു. എ.ടി.എമ്മിൽ പണം നിക്ഷേപിക്കുന്ന സമയത്ത് ഹിന്ദി സംസാരിക്കുന്ന ഇതര സംസ്ഥാനക്കാരൻ സഹായിക്കാനുണ്ടായിരുന്നു.
ഇയാൾ ഇങ്ങനെ പിൻ നമ്പർ മനസ്സിലാക്കുകയും പിന്നീട് കാർഡ് ഉപയോഗിച്ച് പണം എടുക്കുകയും ചെയ്തുവെന്നാണ് കരുതുന്നത്. പേരാമ്പ്ര പോലീസ് അന്വേഷണം തുടങ്ങി.