പേരാമ്പ്ര: ആവളയുടെ പാരമ്പര്യ വൈദ്യനും പൊതുകാര്യ പ്രസക്തനും ആദ്യകാല കോൺഗ്രസ് പ്രവർത്തകനുമായിരുന്ന പള്ളിക്കമണ്ണിൽ ഇ സി ശ്രീധരൻ നമ്പ്യാരെ 95 -ാം പിറന്നാൾ ദിനത്തിൽ ആവളയിലെ മഹാത്മ കൾച്ചറൽ ആന്റ് ചാരിറ്റബിൾ ട്രസ്സിന്റെ പ്രവർത്തകർ ആദരിച്ചു. ട്രസ്റ്റ് ചെയർമാൻ വിജയൻ ആവള പൊന്നാടയണിയിച്ചു. ഇ ഷാഫി, നളിനി നല്ലൂർ, സരോജിനി രമ്യാലയം, കെ പി രവി, വൈദ്യരുടെ കുടുംബാംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.