പേരാമ്പ്ര: ആവള എടപ്പോത്തിൽ മീത്തൽ ബാവക്കും കുടുംബത്തിനും പേരാമ്പ്രയിലെ സന്നദ്ധ സംഘടനയായ 'ഹസ്ത' ചാരിറ്റബിൾ ട്രസ്റ്റും പ്രാദേശിക കൂട്ടായ്മയും നിർമ്മിച്ചു നൽകുന്ന 'ഹസ്ത' സ്നേഹ വീടിന്റെ പ്രവൃത്തി ഉദ്ഘാടനം 22 ന് ആവളയിൽ നടക്കും. ഹസ്ത പേരാമ്പ്ര നിയോജക മണ്ഡലത്തിൽ നിർമ്മിച്ച് നൽകുന്ന നാലാമത്തെ വീടിന്റെ പ്രവൃത്തി ഉദ്ഘാടനമാണ് നടക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ മുനീർ എരവത്തിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ മുൻ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ നിർമാണ പ്രവൃത്തി ഉദ്ഘാടനം ചെയ്യും.
ടി. കെ. എ ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് അംഗം ദുൽഖിഫിൽ, ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ടി ഷിജിത്ത്, ഡി. സി. സി ജനറൽ സെക്രട്ടറി ഇ. അശോകൻ, മേപ്പയൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. പി രാമചന്ദ്രൻ , മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം. കെ സുരേന്ദ്രൻ തുടങ്ങി നേതാക്കളും ജനപ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ബാബു ചാത്തോത്ത്, വിജയൻ ആവള, പി. സുനിൽ എന്നിവർ അറിയിച്ചു.