പേരാമ്പ്ര: ഇന്ദിരാ പ്രിയദർശിനിയുടെ രക്തസാക്ഷിത്വ ദിനാചരണം ചെറുവണ്ണൂർ മണ്ഡലം 87ാം ബൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആവളയിൽ നടന്നു. മേപ്പയൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി വിജയൻ ആവള പതാക ഉയർത്തി. തുടർന്ന് ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. മേപ്പയ്യൂർ ബ്ലോക്ക് മഹിളാ കോൺഗ്രസ് പ്രസിഡണ്ട് നളിനി നല്ലൂർ അനുസ്മരണ പ്രഭാഷണം നടത്തി. സരോജിനി രമ്യാലയം, സുനിൽ ശ്രീനിലയം, ഇബ്രായി കെ.കെ, സുജീഷ് നല്ലൂർ, എം.എൻ കുഞ്ഞികണ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.