പേരാമ്പ്ര: ആവളയിലെ കോൺഗ്രസ് നേതാവും കലാ സാംസ്കാരിക സാമൂഹിക പ്രവർത്തകനുമായിരുന്ന ഇ. സി രാഘവൻ നമ്പ്യാരുടെ 20 -ാം ചരമവാർഷിക ദിനത്തിൽ ആവളയിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. പുഷ്പാർച്ചനക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനം മേപ്പയൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി വിജയൻ ആവള ഉദ്ഘാടനം ചെയ്തു. സി. കെ കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഷാഫി ഇടത്തിൽ, പി. എം സോമൻ, രവി കെ. പി, കുട്ടികൃഷ്ണക്കുറുപ്പ് എന്നിവർ സംസാരിച്ചു.