മേപ്പയൂർ: കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ പയ്യോളി യൂണിറ്റ് സമ്മേളനം മേപ്പയൂർ വി ഇ എം യു പി സ്കൂളിൽ വെച്ച് നടന്നു. യൂണിറ്റ് പ്രസിഡണ്ട് യു രാജൻ അധ്യക്ഷത വഹിച്ചു. മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ ഉദ്ഘാടനം ചെയ്തു. പി റസാക്ക് (മേപ്പയൂർ പോലീസ് സ്റ്റേഷൻ), കെ രതീഷ് ബാബു (അസോസിയേഷൻ ജില്ലാ പ്രസിഡന്റ്), ചന്ദ്രൻ കരിപ്പാലി (സെക്രട്ടറി), വി കെ നാരായണൻ (കോഴിക്കോട് റൂറൽ ജില്ലാ വൈസ് പ്രസിഡന്റ്), ഗോപാലൻകുട്ടി കുറുപ്പ് (വടകര മേഖല പ്രസിഡണ്ട്), ശ്രീധരൻ അമ്പാടി, പി രവീന്ദ്രൻ, പി പി ഗോപാലൻ എന്നിവർ സംസാരിച്ചു. പയ്യോളി യൂണിറ്റ് സെക്രട്ടറി കെ എൻ പ്രേമൻ റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ പി വി നാരായണൻ നായർ സ്വാഗതം പറഞ്ഞു. പയ്യോളി യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം കുഞ്ഞിരാമൻ നെല്ലോളി നന്ദി രേഖപ്പെടുത്തി.