പേരാമ്പ്ര: നവകേരള സദസ്സ് നടക്കുന്ന വെള്ളിയാഴ്ച പേരാമ്പ്രയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ഡിവൈ.എസ്.പി എം.സി. കുഞ്ഞിമോയീന്‍കുട്ടി അറിയിച്ചു. കുറ്റ്യാടി ഭാഗത്തുനിന്നു കോഴിക്കോട് ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ ബൈപാസ് വഴി കടന്നുപോകണം. ഈ ഭാഗത്തുനിന്നു നവകേരള സദസ്സിന് വരുന്നവര്‍ ചാനിയംകടവ് റോഡ് വഴി പേരാമ്പ്ര ഹൈസ്കൂളിന് സമീപം എത്തി ആളെ ഇറക്കി ചേനായി റോഡ് വഴി പേരാമ്പ്ര ബൈപാസിലെത്തി ഇടതുവശത്തായി പാര്‍ക്ക് ചെയ്യണം.
കോഴിക്കോട് ഭാഗത്തുനിന്ന് കുറ്റ്യാടി ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ കക്കാടുനിന്ന് ബൈപാസ് വഴി പോകണം, നവകേരള സദസ്സിനുള്ള വാഹനങ്ങള്‍ സ്കൂളിനു സമീപം ആളെ ഇറക്കി ചേനായി റോഡ് വഴി ബൈപാസില്‍ ഇടതുഭാഗത്ത് പാര്‍ക്ക് ചെയ്യണം. ചാനിയംകടവ് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ എരവട്ടൂര്‍ ചേനായി റോഡ് വഴി പോകണം. നവകേരള സദസ്സിന് വരുന്നവര്‍ എരവട്ടൂര്‍ ചേനായി റോഡ് കവലയില്‍ ആളെ ഇറക്കണം.
മേപ്പയൂര്‍ ഭാഗത്തുനിന്ന് വരുന്ന ലൈന്‍ ബസുകള്‍ ഉച്ചക്ക് ഒരു മണി മുതല്‍ ടെലിഫോണ്‍ എക്സ്ചേഞ്ചിനു സമീപം ആളെ ഇറക്കി തിരികെ പോകണം. ഈ ഭാഗത്തുനിന്നു വരുന്ന ചെറുവാഹനങ്ങള്‍ കോടതി റോഡ് വഴി പേരാമ്പ്ര ടൗണിലേക്ക് പ്രവേശിക്കണം. വലിയ വാഹനങ്ങള്‍ വാല്യക്കോട് കനാല്‍ റോഡ് ചേനോളി റോഡ് വഴി പോകണം. സദസ്സിനു വരുന്ന ഇരുചക്രവാഹനങ്ങള്‍ ഹൈസ്കൂള്‍ റോഡില്‍ സജ്ജമാക്കിയ രണ്ടു പാര്‍ക്കിങ് സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യണം. സദസ്സിനായി വരുന്ന മറ്റു ചെറുവാഹനങ്ങള്‍ മൂന്നാം നമ്പര്‍ പാര്‍ക്കിങ് സ്ഥലത്ത് പാര്‍ക്ക് ചെയ്യണം.
ഉച്ചക്ക് രണ്ടു മുതല്‍ ചാനിയംകടവ് വടകര റോഡില്‍ ഗതാഗതക്രമീകരണം ഉണ്ടാകും. സദസ്സിനായി വരുന്നവര്‍ക്ക് ഉച്ചക്ക് 1.30 വരെയേ ഹൈസ്കൂള്‍ റോഡില്‍ പ്രവേശനം അനുവദിക്കൂ. കല്ലോട് മുതല്‍ വടകര റോഡ് കവല വരെയും ഹൈസ്കൂള്‍ റോഡില്‍ എരവട്ടൂര്‍ കനാല്‍മുക്ക് വരെയും റോഡരികില്‍ പാര്‍ക്കിങ് അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചു.