നടുവണ്ണൂർ: എം ഇ ജി വെറ്ററൻസ് കോഴിക്കോടിൻ്റെ നേതൃത്വത്തിൽ എസ് എസ് എൽ സി , എൽ എസ് എസ് പരീക്ഷകളിൽ വിജയം കൈവരിച്ച അംഗങ്ങളുടെ മക്കളെ അനുമോദിക്കുകയും ഹോം ഗാർഡ് ജോലിക്കിടയിൽ കളഞ്ഞു കിട്ടിയ സ്വർണ്ണം ഉടമസ്ഥന് തിരികെ നൽകി സമൂഹത്തിന് മാതൃകയായ ടി ജോസഫിനെ ആദരിക്കുകയും ചെയ്തു . നടുവണ്ണൂർ വിമുക്തഭട ഓഫിസിൽ നടന്ന അനുമോദന ചടങ്ങ് മുൻ സൈനികനും നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ ടി പി ദാമോദരൻ ഉത്ഘാടനം ചെയ്തു. ടി രാമചന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സലാം കൊയമ്പ്രത്ത് സ്വാഗതവും മുഹമ്മദ് നന്ദിയും രേഖപ്പെടുത്തി. സജീവൻ മക്കാട്ട് , അശോകൻ നടുക്കണ്ടി , സുരേഷ് എം.കെ , ജോസഫ് തോമസ് , അയന സുരേഷ് , മാളവിക ബിനീഷ് , മിലൻ ജോസഫ് എന്നിവർ ആശംസകൾ നേർന്നു.