
നാദാപുരം: അനധികൃതമായി രേഖകൾ ഇല്ലാതെ കടത്തുകയായിരുന്ന 22.50 ലക്ഷം രൂപയുമായി യുവാവ് നാദാപുരം എക്സൈസ് പിടിയിലായി. കണ്ണൂർ ചെമ്പിലോട് സ്വദേശി പുതിയെടുത്ത് വീട്ടിൽ വിപിൻ (38) നെയാണ് നാദാപുരം എക്സൈസ് ഇൻസ്പെക്ടർ ആരോൺ കോശി വർഗീസും സംഘവും പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. നാദാപുരം -പെരിങ്ങത്തൂർ സംസ്ഥാന പാതയോട് ചേർന്ന റോഡിൽ വാഹന പരിശോധനക്കിടെ കെ എൽ 13 y 8221 നമ്പർ ഓട്ടോയിൽ നിന്നാണ് പണം പിടികൂടിയത്. പണം തുടർ നടപടികൾക്കായി നാദാപുരം സ്റ്റേഷനിൽ കൈമാറി. പാർട്ടിയിൽ എ ഇ (ഗ്രേഡ്) ചന്ദ്രൻ സിപി, സിവിൽ എക്സൈസ് ഓഫീസർമാരായ സനു.ടി, ഷിജിൻ എ.പി, അശ്വിൻ ആനന്ദ് പി, വനിത സിവിൽ എക്സൈസ് ഓഫീസർ സൂര്യ പിഎം എന്നിവരും ഉണ്ടായിരുന്നു.