മേപ്പയ്യൂർ: സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച കീഴരിയൂരിലെ ശാരികയെ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന അരങ്ങിൽ ശ്രീധരൻ സോഷ്യൽ ആൻഡ് എഡ്യൂക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ( അസറ്റ് ) ആദരിച്ചു. ട്രസ്റ്റ് ചെയർമാൻ മനയത്ത് ചന്ദ്രനും ഭാരവാഹികളും ശാരികയുടെ വീട്ടിലെത്തി ഷാൾ അണിയിച്ചു. മൊമെൻറ്റോ നൽകി. ജനറൽ സെക്രട്ടറി ആഡ്വ ആർ. എൻ.രൻജിത്ത്, ട്രഷറർ എം.പി. ശിവാനന്ദൻ, സെക്രട്ടരി ഭാസ്കരൻ കൊഴുക്കല്ലൂർ, വിമല കളത്തിൽ, പി. ബാലൻ എന്നിവർ സംബന്ധിച്ചു.