മേപ്പയൂർ: മേപ്പയൂർ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ആറാം വാർഡിലെ വള്ളിൽ മുക്ക് തച്ചരോത്ത് റോഡ് പഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ കെ എം പ്രസീദ അധ്യക്ഷത വഹിച്ചു. മുൻ ഗ്രാമപഞ്ചായത്ത് അംഗം യൂസഫ് കോറോത്ത്, എം വിജയൻ, കെ രമ ഭായ് എന്നിവർ സംസാരിച്ചു. വാർഡ് വികസന സമിതി കൺവീനർ എൻ ലിജീഷ് സ്വാഗതം പറഞ്ഞു. അയൽ സഭ കൺവീനർ ടി കെ രജില നന്ദി രേഖപ്പെടുത്തി.