മേപ്പയ്യൂർ: ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ മുഖേന നടപ്പാക്കിയ 24-25 വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരമുളള ടിഷ്യു വാഴ കന്ന് വിതരണ പദ്ധതിയുടെ വിതരണ ഉൽഘാടനം പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജർ നിർവ്വഹിച്ചു. സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർ മാൻഭാസ്ക്കരൻ കൊഴുക്കല്ലൂർ അദ്ധ്യക്ഷത വഹിച്ചു. കൺ വീനർ കെ.കെ. സുനിൽ, നാഗത്ത് സുധാകരൻ, ശോഭ ആയലാട്ട്, പവിത്രൻ നാഗത്ത്, ഇ.എം.റോപാലൻ, ഗോപാലൻ അൽത്തറക്കുന്നുമ്മൽ, ബിന്ദു നടുവിലക്കണ്ടി ,ഷീബ എന്നിവർ സംസാരിച്ചു.