പേരാമ്പ്ര: മാലിന്യമുക്ത നവകേരളത്തിനായുള ജനകീയ ക്യാമ്പയിന്റെ ഭാഗമായി മേപ്പയ്യൂർ പഞ്ചായത്തിൽ വിവിധങ്ങളായ പരിപാടികൾ ആരംഭിച്ചു. ഗ്രാമ പഞ്ചായത്തിന്റെ വഴിയോര വിശ്രമ കേന്ദ്രത്തിന്റെ (ടേക്ക് എ. ബ്രേക്ക്) ഉദ്ഘാടനം മഞ്ഞക്കുളത്ത് ടി.പി. രാമകൃഷ്ണൻ എം.എൽ.എ നിർവ്വഹിച്ചു. നാട്ടിലുടനീളം ശുചീകരണ പ്രവർത്തനവും നടന്നു. ചടങ്ങിൽ പ്രസിഡണ്ട് കെ.ടി. രാജൻ അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടരി കെ.പി. അനിൽ കുമാർ, അസി. എഞ്ചിനിയർ ടി.പി. ധന്യ, നവകേരള പദ്ധതി ജില്ലാ കോ- ഓഡിനേറ്റർ പി.ടി. പ്രസാദ്, ശുചിത്വ മിഷൻ ജില്ലാ കോ- ഓഡിറ്റർ എം. ഗൗതമൻ , കെ.എ.എസ് വൈസ്പ്രസിഡണ്ട് എൻ.പി. ശോഭ , സ്റ്റാൻ ഡിങ്ങ് കമ്മറ്റി ചെയർമാൻമാരായ വി. സുനിൽ, വി.പി.രമ, ഭാസ്ക്കരൻ കൊഴുക്കല്ലൂർ, മെമ്പർ പി.പ്രകാശൻ , സി.ഡി.എസ് ചെയർ പേഴ്സൺ ഇ .ശ്രീജയ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.കെ.കേളപ്പൻ, പി.കെ.ശശിധരൻ , സത്യൻ വിളയാട്ടു ർ , അബ്ദുറഹിമാൻ കമ്മന ,നിഷാദ് പൊന്നംകണ്ടി, എം.കെ.രാമചന്ദ്രൻ , നാരായണൻ മേലാട്ട് , മധു പുഴയരികത്ത്, ടി.പി. ഷീജ, എച്ച്.ഐ. സൽനാലാൽ എന്നിവർ പ്രസംഗിച്ചു.