മേപ്പയൂർ: മേപ്പയൂർ കോ- ഓപ് ടൗൺ ബേങ്ക് കൺസ്യൂമർ ഫെഡുമായി സഹകരിച്ച് നടത്തുന്ന സ്‌റ്റുഡൻസ് മാർക്കറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. ബേങ്ക് പ്രസിഡണ്ട് കെ.കെ രാഘവൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ , എം.കെ രാമചന്ദ്രൻ , വി മോഹനൻ, ടി. ഒ ബാലകൃഷ്ണൻ, കെ എം ബാലൻ, സാവിത്രി ബാലൻ, പത്മിനി സിപി, കെ.എം. സത്യേന്ദ്രൻ എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി കെ.ജി ബിജുകുമാർ സ്വാഗതവും. കെ എം ലിഗിത്ത് നന്ദിയും പറഞ്ഞു.