മേപ്പയ്യൂർ: ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച 14ാം വാർഡിലെ വാരിയർ കണ്ടി മുക്ക് - സിറാജുൽ ഹൂദാ റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ പി.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. എം കെ. കേളപ്പൻ , വി.കെ അശോകൻ, വി.പി.രവീന്ദ്രൻ, പി.പി. ദിവ്യ എന്നിവർ സംസാരിച്ചു.