മേപ്പയ്യൂർ :- രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ആർ.എസ്.എസ് - സംഘ പരിവാർ - ഭരണകൂട ഭീകരതക്കെതിരെ എൽ.ജെ. ഡി പ്രവർ ത്തകർ മേപ്പയ്യൂരിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി ഭാസ്കരൻ കൊഴുക്കല്ലൂർ ഉൽഘാടനം ചെയ്തു. പി.ബാലൻ അദ്ധ്യക്ഷനായി. സുനിൽ ഓടയിൽ, നിഷാദ് പൊന്നങ്കണ്ടി, ടി.ഒ. ബാലകൃഷ്ണൻ , എ.കെ.നാരായണൻ , സുരേഷ് ഓടയിൽ, പി.ബാലകൃഷ്ണൻ കിടാവ് തുടങ്ങിയവർ സംസാരിച്ചു. പി.കെ.ശങ്കരൻ ,എൻ.പി. ബിജു, കെ.എം. പ്രമീഷ് , ഇ.കെ. സന്തോഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.