മേപ്പയ്യൂർ: മലബാർ മേഖലയിൽ അറിയപ്പെട്ടുന്ന സോഷ്യലിസ്റ്റും പ്രമുഖ സഹകാരിയുമായ പുത്തലത്ത് രാഘവൻ്റെ ചരമദിനം വിവിധ പരിപാടികളോടെ ആചരിച്ചു. കാലത്ത് വിട്ടു വളപ്പിലും സമന്വയ സെൻ്ററിനടുത്തുള സ്മാരകസ്തൂപത്തിലും പുഷ്പാർച്ചന നടത്തി. വൈകുന്നേരം നടന്ന അനുസമരണ സമ്മേളനംആർ ജെ.ഡി ജില്ലാ പ്രസിഡണ്ട് എം.കെ ഭാസ്ക്കരൻ ഉൽഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം ബാലൻ അദ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടരി ഭാസ്ക്കരൻ കൊഴുക്കല്ലൂർ അനുസ്മരണ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് പി. ബാലൻ, ബ്ലോക്ക് മെമ്പർ കെ.കെ. നിഷിത, മെമ്പർ മിനി അശോകൻ, പി.കെ. രതിഷ് എന്നിവർ സംസാരിച്ചു. പുഷ്പാർച്ചനക്ക് പി. ബാലകൃഷ്ണൻ കിടാവ്, കെ.ലികേഷ് , പി ബാലകൃഷ്ണൻ, എൻ.എം.വിജയൻ,വി.പി. ഷാജി, കെ.എം. പ്രമിഷ് പി.കെ. ശങ്കരൻ, രാംജിത്ത് കാളിയത്ത്, കെ.കെ. രവിന്ദ്രൻ, ഇ.കെ. സന്തോഷ് കുമാർ എന്നിവർ നേതൃത്വം നൽകി.