മേപ്പയ്യൂർ: ഗ്രാമ പഞ്ചായത്ത് 2023 - 2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നാം ഘട്ടം പൂർത്തീകരിച്ച വാർഡ് ഒന്നിലെ കീഴ്പയൂർ തട്ടാറമ്പത്ത് മുക്ക് - നാറാണത്ത് താഴ റോഡിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം സറീന ഒളോറ അധ്യക്ഷത വഹിച്ചു. എം.രവിധ, കീഴ്പോട്ട് മൊയ്തീൻ, എം. അസ്സയിനാർ ,കെ.കെ പ്രദീപൻ , കെ.ഷഹനാസ് , റഹീം കുഞ്ഞിക്കണ്ടി എന്നിവർ സംസാരിച്ചു. വാർഡ് വികസന സമിതി കൺവീനർ എ.കെ ബാലകൃഷ്ണൻ സ്വാഗതവും കെ.അജ്മൽ നന്ദിയും പറഞ്ഞു.