മേപ്പയ്യൂർ: ഗ്രാമപഞ്ചായത്ത് മേപ്പയ്യൂർ ഫാമിലി ഹെൽത്ത് സെൻറർ മലബാർ മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ ടി കെ കൺവെൻഷൻ സെൻററിൽ ആരോഗ്യമേള സംഘടിപ്പിച്ചു. മേപ്പയ്യൂർ എഫ് എച്ച് സി യിലെ ഡോക്ടർമാർക്ക് പുറമേ മലബാർ മെഡിക്കൽ കോളേജിലെ വിദഗ്ധ ഡോക്ടർമാരും ക്യാമ്പിന് നേതൃത്വം നൽകി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ പി ശോഭ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ ചന്ദ്രലേഖ.,എച്ച് ഐ ,സി പി സതീശ് , ജെ.എച്ച്.ഐമാരായ എ എം രാഗേഷ്, എ.എം ഗിരീഷ് കുമാർ, ജെ പി എച്ച്ഐ വിലാസിനി, മലബാർ മെഡിക്കൽ കോളേജ് ആർ ഓ കെ കെ ഷാലു എന്നിവർ സംസാരിച്ചു. ജനറൽ മെഡിസിൻ, നേത്ര രോഗം., സ്ക്കിൻ, ഗൈനക്കോളജി, തുടങ്ങിയ വിഭാഗങ്ങളിലായിരുന്നു പരിശോധന നടത്തിയത്.