മേപ്പയ്യൂർ: ആരോഗ്യവകുപ്പ് സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന വാർഡ് എ ഡെ പരിപാടിയുടെ മേപ്പയൂർ പഞ്ചായത്ത് തല ഉദ്ഘാടനം വാർഡ് പതിനേഴിൽ പഞ്ചായത്ത് പ്രസിഡണ്ട് കെടി രാജൻ അയൽസഭ കൺവീനർ രാജൻ കറുത്തേടത്തിന് രേഖകൾ നൽകി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ അധ്യക്ഷത വഹിച്ചു.
വികസന സമതി കൺവീനർ കെ കെ സുനിൽകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ കെ കെ പങ്കജൻ, ജെഎച്ച് ഐ ഉഷാ കുമാരി പി ടി, ആശാവർക്കർ ലത, അയൽ സഭ കൺവീനർമാരായ നാഗത്ത് സുധാകരൻ, ബാബു നെയ്തല, ശോഭ ആയലാട്ട് , എ പി ധന്യ, മുൻ മെമ്പർ എം കെ സുമതി, ജെ എച്ച് ഐ ലജിമ എന്നിവർ സംസാരിച്ചു. ഒമ്പത് അയൽ സഭകളിലായി കിടക്കുന്ന വാർഡിലെ മുഴുവൻ വീടുകളും 18 സ്കോഡുകൾ ആക്കി മാറ്റി വീടുകൾ കയറിയിറങ്ങി ആരോഗ്യ സർവേ നടത്തുന്നതാണ് പദ്ധതി.