മേപ്പയ്യൂർ: വ്യവസായ വാണിജ്യ വകുപ്പിന്റെയും മേപ്പയൂർ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോൺ ലൈസൻസ് സബ്‌സിഡി മേള പഞ്ചായത്ത് ഹാളിൽ നടന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ പി ശോഭ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മേലടി ബ്ലോക്ക് വ്യവസായ വികസന ഓഫീസർ സുധീഷ് കുമാർ സ്വാഗതം പറഞ്ഞു. മേലടി ബ്ലോക്ക് വ്യവസായ വികസന ഓഫീസർ സുധീഷ് കുമാർ ലോൺ, ലൈസൻസ്, സബ്‌സിഡി വിഷയങ്ങളിൽ ക്ലാസുകൾ നൽകി. മേപ്പയൂർ ഫെഡറൽ ബാങ്ക് ഓഫീസർ ജിബി മോൾ ജോർജ് സംരംഭകരുമായി സംവദിച്ചു. 34 പേർ പങ്കെടുത്ത മേളയിൽ ഉദ്യം രജിസ്ട്രേഷൻ 3, കെ സിഫ്റ്റ് ഡിക്ലറേഷൻ - 1, ലോൺ സാങ്ഷൻ ലെറ്റർ നൽകൽ 5, ലോൺ ആപ്ലിക്കേഷൻ 2 സ്വീകരിക്കൽ എന്നിവ നടന്നു. പഞ്ചായത്ത് അംഗങ്ങളായ ശ്രീജ, ലീല എന്നിവർ ചടങ്ങിൽ ആശംസയും പഞ്ചായത്ത് ഇ ഡി ഇ അഞ്ജലി കൃഷ്ണ നന്ദിയും പറഞ്ഞു.