പേരാമ്പ്ര: മേപ്പയ്യൂർ ഗ്രാമപഞ്ചാത്ത് കുടുംബശ്രീ സി ഡി എസിൻ്റെ നേതൃത്വത്തിൽ ഓണം വിപണന മേളയ്ക് തുടക്കമായി. സെപ്തംബർ 9 മുതൽ 13 വരെ മേപ്പയ്യൂർ ബസ്സ്റ്റാൻ്റ് പരിസരത്ത് വച്ച് നടക്കുന്ന വിപണന മേളയിൽ കുടുംബശ്രീ അയൽക്കൂട്ടങ്ങളും , സംരംഭകരും ഉൽപ്പാദിപ്പിച്ച ഉൽപ്പന്നങ്ങൾ ലഭ്യമാകും. മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വൈസ് പ്രസിഡൻ്റ് എൻ.പി. ശോഭ അദ്ധ്യക്ഷത വഹിച്ചു.
സുനിൽ ( വികസന സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ), രമ. വി.പി. (ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ), ഭാസ്കരൻ കൊഴുക്കല്ലൂർ (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ), വാർഡ് മെമ്പർമാരായ റാബിയ എടത്തികണ്ടി ,ബിജു വി.പി, വിജയൻ (ശ്രീനിലയം), അനിൽകുമാർ കെ. പി, (സെക്രട്ടറി , മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത്), ശ്രീലേഖ. കെ. ആർ (മെമ്പർ സെക്രട്ടറി ,മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത്) ഗീത കെ.കെ (മുൻ സി ഡി എസ് ചെയർപേഴ്സൺ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
മേപ്പയ്യൂർ സി ഡി എസിൻ്റെ നേതൃത്വത്തിൽ വിളവെടുപ്പ് നടത്തിയ പൂക്കളുടെ വിൽപ്പനയും വിപണനത്തിനായി എത്തി എന്നതും ഈ വർഷത്തെ വിപണന മേളയെ വ്യത്യസ്തമാക്കുന്നു. ആദ്യ വിൽപ്പന ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ വാർഡ് മെമ്പർ ശ്രീനിലയം വിജയന് നൽകി നിർവ്വഹിച്ചു. സി ഡി എസ് ചെയർ പേഴ്സൺ ഇ ശ്രീജയ സ്വാഗതം പറഞ്ഞ ചടങ്ങിന് വൈസ് ചെയർ പേഴ്സൺ ബിന്ദു കെ.പി നന്ദി പറഞ്ഞു.