മേപ്പയൂർ: ഗ്രാമ പഞ്ചായത്ത് 2023-2024 സാമ്പത്തിക വർഷം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത വാർഡ് ഒമ്പതിലെ കിഴത്തോട്ടത്തിൽ മുക്ക് - കേളൻ കണ്ടി മീത്തൽ റോഡിന്റെ ഉദ്ഘാടന കർമ്മം വികസനസ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വി.സുനിൽ നിർവഹിച്ചു. വാർഡ് മെമ്പർ മിനി അശോകൻ അദ്ധ്യക്ഷത വഹിച്ചു.
ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ, വി മോഹനൻ, കെ.ടി വിനോദൻ, അമ്പാടി കുഞ്ഞിക്കണ്ണൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. റീന, ഇ .എം രാജൻ, ദേവി അമ്മ മുതുവോട്ട് എന്നിവർ സംസാരിച്ചു. വാർഡ് കൺവീനർ കെ. എം ബാലൻ സ്വാഗതവും രമ കെ.ടി. നന്ദിയും പറഞ്ഞു.