പേരാമ്പ്ര: കനത്ത മഴയുടെ പശ്ചാത്തലത്തിൽ മേപ്പയൂരിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജൻ്റെ അധ്യക്ഷതയിൽ അടിയന്തിര അവലോകന യോഗം ചേർന്നു. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡൻ്റ് എൻ.പി ശോഭ, സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻമാർ, മേപ്പയൂർ, കൊഴുക്കല്ലൂർവില്ലേജ്ഓഫീസർമാർ, ആരോഗ്യപ്രവർത്തകർ,റവന്യൂഉദ്യേഗസ്ഥർ, പഞ്ചായത്ത്ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിലെ പ്രകൃതിദുരന്ത സാധ്യതകൾ, പ്രയാസമനുഭവിക്കുന്ന കുടുംബങ്ങൾ, വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ എന്നിവ സംബന്ധിച്ച കാര്യങ്ങൾ ചർച്ച നടത്തി. ദ്രുതഗതിയിലുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് യോഗംരൂപം നൽകി. കൺട്രോൾ റൂ ആരംഭിച്ചു. അടിയന്തിര സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പ് നടത്തുന്നതിനാവശ്യമായ നടപടി സ്വീകരിച്ചു. പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പാലിക്കുവാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് എല്ലാവരും ഒറ്റകെട്ടായി രംഗത്തിറങ്ങണമെന്ന് യോഗം അഭ്യർത്ഥിച്ചു.