പേരാമ്പ്ര: മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തിലെ ഹരിത സ്ഥാപനം, ഹരിത വിദ്യാലയം, ഹരിത ടൗൺ, ഹരിത അയൽക്കൂട്ടം എന്നിവ സംബന്ധിച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ ഔപചാരിക പ്രഖ്യാപനം നടത്തി. 15 സ്ഥാപനങ്ങളും 7 വിദ്യാലയങ്ങളും ഗ്രാമ പഞ്ചായത്തിൽ ഹരിത സ്ഥാപനങ്ങളായി. സ്ഥാപന മേധാവികൾ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി. മറ്റുള്ള സ്ഥാപനങ്ങളുടെ പോരായ്മകൾ പരിഹരിച്ച് ഡിസംബർ 31 ന് ഹരിത സ്ഥാപനങ്ങളാക്കി മാറ്റുന്നതിന് നടപടി സ്വീകരിക്കുന്നതിനും തീരുമാനിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻ ഭാസ്കരൻ കൊഴുക്കല്ലൂർ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സൺ വി പി രമ, ജനപ്രതിനിധികളായ ശ്രീനിലയം വിജയൻ, മിനി അശോകൻ, പ്രശാന്ത്, സെറീന ഒളോറ, ശ്രീജ വി പി, അസി. സെക്രട്ടരി വി.വി. പ്രവീൺ സിഡിഎസ് ചെയര്‍പേഴ്സൺ ഇ ശ്രീജയ, ഹെൽത്ത് ഇൻസ്പെക്ടർ സൽന ലാൽ , ഹരിത കേരളം മിഷൻ ആർ പി നിരഞ്ജന തുടങ്ങിയവർ സംസാരിച്ചു.