BREAKING NEWS
dateTUE 24 JUN, 2025, 10:56 PM IST
dateTUE 24 JUN, 2025, 10:56 PM IST
back
Homeregional
regional
Aswani Neenu
Wed Jun 11, 2025 01:14 PM IST
കമ്പ്യൂട്ടറൈസ്ഡ് കാഴ്ച പരിശോധന തുടങ്ങി
NewsImage

മേപ്പയ്യൂർ: ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ നൂതന സംരംഭത്തിന് തുടക്കം കുറിച്ചു. ഓട്ടോ റിഫ്രാക്ടോ മീറ്റർ ഉപയോഗിച്ചുള്ള കമ്പ്യൂട്ടറൈസ്ഡ് കാഴ്ച പരിശോധനാ സംവിധാനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു. ആശുപത്രി ഹാളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡണ്ട് എൻ.പി. ശോഭ അദ്ധ്യക്ഷത വഹിച്ചു. 

ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ, ക്ഷേമ കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ വി.പി.രമ, റാബിയ എടത്തിക്കണ്ടി, പി.പ്രകാശൻ, കെ.എം. പ്രസീത, വി പി ശ്രീജ, കെ.കെ ലീല , കെ.രാജീവൻ , കമ്മന അബ്ദുറഹിമാൻ , സാവിത്രി ബാലൻ, കെ.ടി.കെ.പ്രഭാകരൻ, എച്ച് ഐ.കെ.കെ. പങ്കജൻ എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ. നജില എം.എ. റിപ്പോർട്ടവതരിപ്പിച്ചു. ഹെൽത്ത് ഗ്രാൻഡ് 2,68,000 രൂപ ചെലവഴിച്ചു തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിൽ കാലത്ത് 9 മണി മുതൽ വൈകുന്നേരം നാല് മണി വരെ ആശുപത്രിയിൽ സേവനം ലഭ്യമാകുമെന്ന് മെഡിക്കൽ ഓഫിസർ അറിയിച്ചു. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE