മേപ്പയ്യൂർ: സംസ്ഥാന പോലിസ് മേധാവിയുടേയും ജില്ലാ പോലിസ് മേധാവിയുടെയും നിർദ്ദേശപ്രകാരം പുതിയ നിയമസംഹിത സംബന്ധിച്ച് പഞ്ചായത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി. തൃതല പഞ്ചായത്ത് അംഗങ്ങൾ, മറ്റു ജനപ്രതിനിധികൾ, അദ്ധ്യാപകർ, പൊതു പ്രവർത്തകർ എന്നിവർക്ക് നടത്തിയ ക്ലാസ് പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജൻ ഉൽഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി.പ്രസന്ന അദ്ധ്യക്ഷത വഹിച്ചു. മേപ്പയ്യൂർ പോലീസ് സമ്പ് ഇൻസ്പെക്റ്റർ സി ജയൻ ക്ലാസെടുത്തു. സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻമാരായ വി.പി. രമ, ഭാസ്ക്കരൻ കൊഴുക്കല്ലൂർ, മെമ്പർമാരായ ശ്രീനിലയം വിജയൻ, വി.പി. ബിജു, പി. പ്രശാന്ത്, പൊതു പ്രവർത്തകരായ കന്മന അബ്ദുറഹിമാൻ, പി. ബാലൻ, ടി.എം അബ്ദുളള എന്നിവർ സംസാരിച്ചു.