മേപ്പയ്യൂർ: ഗ്രാമ പഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത എരവട്ടക്കണ്ടി ഭാഗം റോഡ് പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ പി.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ, കെ എം രാജീവൻ, എ എം പ്രസിഡന്റ് എന്നിവർ സംസാരിച്ചു. കെ.എം വിബീഷ് സ്വാഗതവും കെ.എം നാരായണൻ നന്ദിയും പറഞ്ഞു.