മേപ്പയ്യൂർ: മേപ്പയ്യൂർ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ഒമ്പതാം തിയ്യതിക്കുള്ളിൽ പാതയോര ശുചീകരണം നടത്തുവാനും പത്താം തിയ്യതി ടൗൺ ശൂചീകരണം നടത്താനും 16-ാം തിയ്യതി ജലാശയ ശുചീകരണം നടത്താനും മേപ്പയ്യൂരിൽ ചേർന്ന പഞ്ചായത്ത് ശുചീകരണ യജ്ഞശിൽപ്പശാല തിരുമാനിച്ചു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള സർക്കാർ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതു സംബന്ധിച്ചും മാലിന്യ സംസ്ക്കരണം, മഴക്കാല പൂർവ്വ ശുചീകരണ ക്യാമ്പയിൻ സംഘടിപ്പിക്കുന്നതു സംബന്ധിച്ചും ചർച്ച ചെയ്യാൻ മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തിലെ ജനപ്രതിനിധികൾ, രാഷ്ട്രീയ- പാർട്ടി നേതാക്കൾ, സ്ഥാപന മേധാവികൾ, വാർഡ് വികസന സമതി കൺവീനർമാർ, തൊഴിലാളി യൂനിയൻ, വ്യാപാരി വ്യവസായി, എ.ഡി.എസ്, സി.ഡി.എസ്, ഹരിത കർമ്മസേന, സന്നദ്ധ - യുവജന സംഘടന, പ്രതിനിധികൾ എന്നിവർ ശിൽപ്പശാലയിൽ പങ്കെടുത്തു.
പ്രസിഡണ്ട് കെ.ടി.രാജൻ ആദ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻമാരായ ഭാസ്ക്കരൻ കൊഴുക്കല്ലൂർ, വി.പി. രമ, മെമ്പർമാരായ ശ്രീനിലയം വിജയൻ, സറീന ഓളോറ, വി.പി. ബിജു, ഗവ. ഹൈസ്കൂൾ പ്രിൻസിപ്പൽ സമീർ, എസ്.ബി.ഐ. മാനേജർ സുജീഷ്, പഞ്ചായത്ത് അസി സെക്രട്ടരി എം.ഗംഗാധരൻ , ഹെൽത്ത് ഇൻസ്പെക്റ്റർ സി.പി.സതീശ്, വി.ഇ. ഒ. വിപിൻദാസ്, പാർട്ടി പ്രതിനിധികളായ എൻ.എം കുഞ്ഞിക്കണ്ണൻ, സി.എം. ബാബു, കെ.എം. ബാലൻ , എ. യം ഗിരീഷ് കുമാർ , മേലാട്ടു നാരായണൻ,വ്യാപാര പ്രതിനിധികളായ ഷംസുദ്ദീൻ കമ്മന , വിനോദ് വടക്കയിൽ, സി.ഡി.എസ് ചെയർ പേഴ്സൺ ശ്രീജയ, ഹരിത കർമ സേന പ്രസിഡണ്ട് ഷൈല എന്നിവർ സംസാരിച്ചു.