മേപ്പയ്യൂർ: ചാവട്ട് വയലിൽ നെൽകൃഷി ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി പാടശേഖരം സന്ദർശിച്ചു. ചാവട്ട് പാടശേഖരത്തിലെ തോട് ആഴം കൂട്ടി നവീകരിച്ചാൽ നെൽകൃഷിയിൽ മേപ്പയൂരിന് കൂടുതൽ വിളവ് ഉത്പ്പാദിപ്പിക്കാൻ കഴിയും. തോടിൻ്റെ നിജസ്ഥിതി അറിയുന്നതിനും ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനും ഫീൽഡ് സന്ദർശനം നടത്തി.
വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ സുനിൽ വടക്കയിൽ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ, കൃഷി ഓഫീസർ ആർ.എ അപർണ, കൃഷി അസിസ്റ്റൻ്റ് എസ്.സുഷേണൻ, പാടശേഖര ഭാരവാഹികളായ വി. കുഞ്ഞിരാമൻ കിടാവ്, പട്ടേരി കുഞ്ഞിക്കേളപ്പൻ, കെ.എം. ബാലൻ എന്നിവരാണ് സന്ദർശിച്ചത്.