മേപ്പയ്യൂർ: കൊഴുക്കല്ലൂർ നരക്കോട്ട് പ്രവർത്തിക്കുന്ന യങ്ങ് സ്റ്റേഴ്സ് ചാരിറ്റബിൾ സൊസൈറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്ദ് കെ.ടി.രാജന് കൈമാറി. പ്രസിഡണ്ട് ജിതിൻ അശോകൻ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ വി.പി. ശിവദാസ്, വിജയൻ ലാർവ്വ , പി.കെ. രാഘവൻ, എം.കെ. രാമചന്ദ്രൻ, സുധിഷ് കായമ്മങ്കണ്ടി, വിനോദൻ, സുരഭി പഞ്ചായത്ത് സെക്രട്ടരി കെ.പി. അനിൽകുമാർ എന്നിവർ സംസാരിച്ചു.