മേപ്പയ്യൂർ: ഗ്രാമപഞ്ചായത്ത് വിളയാട്ടൂർ ഗവർമെന്റ് എൽ പി സ്കൂൾ 136 ആമത് വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപിക ആഷക്കുള്ള യാത്രയയപ്പും വിപുലമായി ആഘോഷിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി. ചടങ്ങിൽ ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മഞ്ഞക്കുളം നാരായണൻ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ എൻ സി ബിജു സ്വാഗതവും ഹെഡ്മിസ്ട്രസ് ജെയിൻ റോസ് എം എ റിപ്പോർട്ട് അവതരണം നടത്തി. സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ ബഹുമതി നേടിയ പോലീസ് ഉദ്യോഗസ്ഥൻ ബിനീഷ് വി.സി.യെ ചടങ്ങിൽ ആദരിച്ചു.
എൽ എസ് എസ് പരീക്ഷ വിജയികൾക്കും ടാലെന്റ് സെർച്ച് എക്സാം വിജയികൾക്കുമുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു. ഭാസ്കരൻ കൊഴുക്കല്ലൂർ ,അഷിദ നടുക്കാട്ടിൽ, വി പി ബിജു, പി പ്രകാശൻ, പി പി രാധാകൃഷ്ണൻ, സി പി നാരായണൻ, അഷറഫ്, സുനിൽ ഓടയിൽ, എം കെ രാമചന്ദ്രൻ, നാരായണൻ മേലാട്ട്, ബൈജു കോളറോത്ത്, ശങ്കരൻ ഇ കെ, രഘു നമ്പിയത്ത്, ശിവദാസ് വി പി, അനുശ്രീ എൻ കെ, ബാബു, നിബിത എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ദിലിത്ത് എൻ എം നന്ദി പറഞ്ഞു .