മേപ്പയ്യൂർ : മേപ്പയ്യൂർ ടൗൺ പരിസരത്തുവെച്ച് സ്കൂൾ വിദ്യാർഥിനിയെ ആക്രമിക്കാൻ ശ്രമിച്ചതായി പരാതി. വെള്ളിയാഴ്ച വൈകീട്ട് 4.30-നാണ് സംഭവം. സ്കൂൾവിട്ട് നടന്നുവരുന്ന സമയത്ത് അപരിചിതരായ മൂന്നുപേർ കുട്ടിയെ ആക്രമിക്കുകയായിരുന്നു. രണ്ടുപേർ മലയാളം സംസാരിക്കുന്ന ആളുകളാണെന്നും മറ്റെയാൾ മലയാളിയാണോ എന്ന് വ്യക്തതയില്ല എന്നും കുട്ടി പറഞ്ഞു. രക്ഷിതാക്കളുടെ പരാതിയിൽ മേപ്പയ്യൂർ പോലീസ് കേസ് രജിസ്റ്റർചെയ്തു.