മേപ്പയ്യൂർ: മാലിന്യമുക്ത നവകേരള ക്യാമ്പയിന്റെ ഭാഗമായി മേപ്പയൂർ ഗ്രാമപഞ്ചായത്ത് ശിശുദിനത്തിൽ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു. മേപ്പയൂർ ടൗൺ ടി. കെ കൺവെൻഷൻ ഹാളിൽ നടന്ന പരിപാടിയിൽ മേപ്പയൂർ ഗ്രാമ പഞ്ചായത്തിലെ 17 സ്കൂളുകളിൽ നിന്നായി 213 കുട്ടികൾ പങ്കെടുത്തു. സെക്രെട്ടറി കെ പി അനിൽകുമാർ സ്വാഗതം പറഞ്ഞു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ കുട്ടികൾക്ക് മാലിന്യ മുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് മാലിന്യ മുക്ത അവലോകന റിപ്പോർട്ട് ഹെൽത്ത്‌ഇൻസ്‌പെക്ടർ സൽനലാൽ അവതരിപ്പിച്ചു. വിവിധ സ്കൂളുകളിലെ വിദ്യാർത്ഥി പ്രതിനിധികൾ അവരുടെ സ്കൂളുകളിലെ മാലിന്യ പരിപാലനത്തെകുറിച്ചുള്ള റിപ്പോർട്ട് അവതരിപ്പിച്ചു. പങ്കെടുത്ത സ്കൂളുകൾക്കുള്ള സർട്ഫിക്കറ്റ് പ്രസിഡന്റ് കെ ടി രാജൻ അധ്യാപർക്ക് നൽകി. അസിസ്റ്റന്റ് സെക്രട്ടറി ശ്രീലേഖ കെ ആർ നന്ദി പ്രകാശിപ്പിച്ചു.