മേപ്പയ്യൂർ: രാഷ്ട്രീയ ജനതാദൾ അംഗത്വ ക്യാംപെയിന് മേപ്പയ്യൂരിൽ തുടക്കമായി. മുതിർന്ന സോഷ്യലിസ്റ്റ് ടി.ഒ.കെ. നമ്പ്യാർക്ക് അംഗത്വം നൽകി പഞ്ചായത്ത് തല ഉദ്ഘാടനം ആർ.ജെ.ഡി. ജില്ലാ സെക്രട്ടറി ഭാസ്കരൻ കൊഴുക്കല്ലൂർ നിർവഹിച്ചു. നിഷാദ് പൊന്നങ്കണ്ടി അധ്യക്ഷനായി. കൃഷ്ണൻ കീഴലാട്ട്, കെ.എം. ബാലൻ, എ.എം. കുഞ്ഞികൃഷ്ണൻ, ടി.ഒ. ബാലകൃഷ്ണൻ, സുരേഷ് മങ്ങാട്ടുമ്മൽ, എ.കെ. സൂപ്പി, രാജൻ കറുത്തേടത്ത്, വി.പി. ദാനിഷ് എന്നിവർ സംസാരിച്ചു.