മേപ്പയൂർ: പഞ്ചായത്തിൽ ദുരന്ത നിവാരണ മുന്നൊരുക്ക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. ജനപ്രതിനിധികൾ, റവന്യു ഉദ്യാഗസ്ഥർ, പോലീസ്, ആരാഗ്യ വകുപ്പ്, പഞ്ചായത്ത്, എഞ്ചിനിയറിങ്ങ് വിഭാഗം ആശാവർക്കർമാർ, പഞ്ചായത്ത് ദുരന്തനിവാരണ സമതി എന്നിവരുടെ സംയുക്ത യോഗം ചേർന്നു. പ്രസിഡണ്ട് കെ.ടി. രാജൻ അദ്ധ്യക്ഷത വഹിച്ചു. കൺ ട്രോൾ റൂം സജ്ഞമാക്കൽ, പൊതു സ്ഥങ്ങളിലെ ബോർഡുകൾ, തോരണങ്ങൾ നീക്കം ചെയ്യൽ, ദുരിതാശ്വാസ കേന്ദ്രങ്ങൾ നിശ്ചയിക്കൽ, തോടുകളിലേക്കും ഓവുചാലുകളിലേക്കും മാലിന്യം തുറന്നു വിടുന്നവർക്കെതിരെയുളള നടപടി, അതിഥി തൊഴിലാളികളുടെ സുരക്ഷിതത്വം, ടൗണിലെ ട്രാഫിക്ക് പരിഷ്കരണം തുടങ്ങിയ കാര്യങ്ങളിൽ സ്വീകരിക്കേണ്ടുന്ന അടിയന്തിര നടപടി എന്നിവ യോഗം ചർച്ച ചെയ്തു. മാലിന്യ മുക്ത പഞ്ചായത്തായി മേപ്പയൂരിനെ നിലനിർത്തുന്നതിനുള്ള നടപടികളും യോഗം വിലയിരുത്തി.
വൈസ് പ്രസിഡണ്ട് എൻ.പി. ശോഭ , മേപ്പയൂർ പോലിസ് പി ആർ.ഒ. റസാക്ക് എൻ എം, സ്റ്റാൻഡിങ്ങ് കമ്മററി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ, സെക്രട്ടരി എസ്. മനു, അസി.സെക്രട്ടരി എം.ഗംഗാധരൻ, വില്ലേജ് ഓഫിസ് പ്രതിനിധികളായ വി.കെ. രതീഷ് കൊഴുക്കല്ലൂർ, ഇ.എം. രതീഷ് മേപ്പയ്യൂർ, മേപ്പയ്യൂർ എച്ച് ഐ സതീഷ് സി.പി, ഓവർസിയർ റിനു റോഷൻ, ആശാ വർക്കർ ഗ്രൂപ്പ് ലീഡർ യു ഷീല, മെമ്പർമാരായ പി. പ്രശാന്ത്, റാബിയ എടത്തിക്കണ്ടി, കെ.കെ.ലീല, ദീപ കേളോത്ത്, ശ്രീജ വി.പി. എന്നിവർ പ്രസംഗിച്ചു.