മേപ്പയ്യൂർ: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസി ന്റെ നേതൃത്വത്തിൽ ഘോഷയാത്രയോടെ ഓണം വിപണന മേള 'മുക്കുറ്റി' 2023 ന് തുടക്കം കുറിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ ഓണം വിപണന മേള ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സംരംഭങ്ങളും, അയൽ കൂട്ടവും നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളാണ് മേളയിൽ വിപണനം ചെയ്യുന്നത്. മേപ്പയ്യൂർ ബസ് സ്റ്റാന്റ് പരിസരത്ത് വച്ച് ആഗസ്ത് 20 മുതൽ 26 വരെയാണ് വിവണന മേള നടക്കുന്നത്. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.പി. ശോഭ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വച്ച് അഗതി രഹിത കേരളം ഗുണഭോക്താക്കൾക്കും , ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾക്കും ഓണക്കോടി വിതരണം ചെയ്തു.
പി. പ്രസന്ന (മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്), രമ. വി.പി (ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ ), ശ്രീനിലയം വിജയൻ (ഗ്രാമ പഞ്ചായത്ത് മെമ്പർ ),കെ കുഞ്ഞിരാമൻ (മുൻ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ്), സി.എം. ബാബു, എം എം അഷറഫ് , എം.കെ.രാമചന്ദ്രൻ, സുനിൽ ഓടയിൽ, മധു പുഴയരികത്ത് ,ഇ. എം ശങ്കരൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ ശ്രീജയ സ്വാഗതവും , സി ഡി എസ് വൈസ് ചെയർ പേഴ്സൺ ബിന്ദു.കെ.പി നന്ദിയും പറഞ്ഞു.