മേപ്പയ്യൂർ: 'കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ് സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വനിതകൾക്കായുള്ള ഹോമിയോ മെഡിക്കൽ ക്യാമ്പ് മേപ്പയൂരിൽ സംഘടിപ്പിച്ചു. മെനിസ്ട്രൽ ഹെൽത്ത്, സ്ട്രെസ് മാനേജ്മെൻറ് , തൈറോയിഡ് രോഗങ്ങൾ, പ്രീ ഹൈപ്പർ ടെൻഷൻ, പ്രീ ഡയബറ്റീസ്, രോഗ നിർണയവും ബോധവൽക്കരണ ക്ലാസും ചികിത്സയും മേപ്പയ്യൂർ ഹോമിയോ ഡിസ്പെൻസറിയുടെയും ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ നടന്നു. ചങ്ങരംവള്ളി എൽപി സ്കൂളിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എൻ പി ശോഭ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ, വാർഡ് മെമ്പർ കെ എം പ്രസീത, എച്ച്എംസി മെമ്പർമാരായ കെ.സി കുഞ്ഞിരാമൻ ,വള്ളിൽ ബാബു, പി ബാലകൃഷ്ണൻ കിടാവ് എന്നിവർ സംസാരിച്ചു. ഡോക്ടർ സ്വപ്ന, ഡോക്ടർ ഷംന എന്നിവർ ക്ലാസെടുത്തു.