മേപ്പയൂർ: ഗ്രാമപഞ്ചായത്ത് 17-ാം വാർഡിൽ 23-24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി ആറ് ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച മലയിൽ മുക്ക് - കിഴക്കെ പുതുക്കുടി റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജൻ നിർവഹിച്ചു. സ്റ്റാൻഡിങ്ങ്കമ്മറ്റി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ അദ്ധ്യക്ഷത വഹിച്ചു. വികസന സമതി കൺവീനർ കെ.കെ. സുനിൽകുമാർ, പി.കെ.പ്രകാശൻ, രമേശൻ തായാട്ട്, അബ്ദുസലാം നാഗത്ത് , കറുത്തേടത്ത് രാജൻ, മേലാട്ട് നാരായണൻ , നാഗത്ത് സുധാകരൻ , അബിത എന്നിവർ സംസാരിച്ചു.